School Parliament Election (Software- Forms) › സംസ്ഥാനത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 20ന് നടക്കാനിരിക്കുകയാണല്ലോ. നിലവിലെ സമയക്രമം അനുസരിച്ച് സ്കൂളുകളില്‍ അന്നേ ദിവസ...

 



ഇനി കുട്ടികളെ വോട്ട് ചെയ്യുന്നതിനയക്കാം ഓരോ വിദ്യാര്‍ഥിയോടും അവര്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയുടെ പേരിന് നേരെയുള്ള Vote എന്ന ബട്ടണില്‍ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യാനാവശ്യപ്പെടുക. ഒരു കുട്ടി വോട്ട് ചെയ്ത് കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് വോട്ട് ചെയ്യുന്നതിനായി Enter Key അമര്‍ത്തി Voting Window തയ്യാറാക്കണം. ഒരു കാരണവശാലും ബ്രൗസര്‍ വിന്‍ഡോ കുട്ടുകള്‍ ക്ലോസ് ചെയ്യുന്നില്ല എന്നുറപ്പാക്കണം. എന്തെങ്കിലും കാരണവശാല്‍ ക്ലോസ് ചെയ്താല്‍ ആദ്യം മുതല്‍ ഇലക്ഷന്‍ വീണ്ടും നടത്തണം. ഇങ്ങനെ എല്ലാ വിദ്യാര്‍ഥികളുടെയും വോട്ടിങ്ങ് കഴിഞ്ഞാല്‍ കൗണ്ടിങ്ങ് ആരംഭിക്കാം. ഇതിനായി Show Result എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ Password ആവശ്യപ്പെടും. പാസ്‌വേര്‍ഡ് നല്‍കുന്നതോടെ റിസള്‍ട്ട് സ്ക്രീനില്‍ ദൃശ്യമാകും . ആവശ്യമെങ്കില്‍ ഇതിന്റെ പ്രിന്റ് എടുക്കുന്നതിനും സൗകര്യമുണ്ട്. Print Result എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്റ് എടുക്കുന്നതിനുള്ള സംവിധാനം ലഭിക്കും.
ഇത്തരത്തില്‍ ഓരോ ക്ലാസിനും Apps തയ്യാറാക്കിയാല്‍ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കാന്‍ സാധിക്കും.തയ്യാറാക്കിയ Apps മറ്റൊരു കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകമാണ് ലഭ്യമാകുന്നതെങ്കില്‍ അതിലെ Display Button അമര്‍ത്തി പ്രവര്‍ത്തിപ്പിക്കുക.

Courtesy:SITC FORUM PALAKKAD

Post a Comment